കോ​വി​ഡ്-19: ജില്ലയിൽ 7,072 പേ​ർ നി​രീ​ക്ഷ​ണ​ത്തിൽ
Sunday, March 29, 2020 12:04 AM IST
തിരുവനന്തപുരം: കോ​വി​ഡ്-19 ജി​ല്ല​യി​ൽ ഇന്നലെ 7,072 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 20 പേ​ർ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. 17,794 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്നലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 29 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു 21 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ 45 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 22 പേ​രും പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ നാലു പേ​രും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒന്പതു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും എ​സ്എടി ആ​ശു​പ​ത്രി​യി​ൽ ഒന്പതു പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ൽ നാലു പേ​രും അ​ന​ന്ത​പു​രിആ​ശു​പ​ത്രി​യി​ൽ മൂന്നു പേ​രും എ​സ്‌യുടി ആ​ശു​പ​ത്രി​യി​ൽ 12 പേ​രും ഉ​ൾ​പ്പെ​ടെ 109 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്നലെ 33 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ആ​കെ അ​യ​ച്ച 1255 സാ​മ്പി​ളു​ക​ളി​ൽ 1105 പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു, ഇ​ന്നലെ ല​ഭി​ച്ച 160 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. 108 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട് .

ജി​ല്ല​യി​ൽ ഇ​ന്നലെ ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി.നേ​ര​ത്തെ പോ​സി​റ്റീ​വാ​യ​വ​രി​ൽ മൂ​ന്ന് പേ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​കയാണ്. ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 42 പേ​രെ​യും വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 43 പേ​രെ​യും ഐ ​എം ജി ​ഹോ​സ്റ്റ​ലി​ൽ 44 പേ​രെ​യും വേ​ളി സ​മേ​തി ഹോ​സ്റ്റ​ലി​ൽ 19 പേ​രെ​യും മ​ൺ​വി​ള കോ ​ഓ​പ്പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ൽ 15 പേ​രെ​യും വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സി​ൽ 28 പേ​രെ​യും താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​ല്ലു​വി​ള ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ 61 പേ​രെ​യും പൊ​ഴി​യൂ​ർ എ​ൽ.​പി.​സ്കൂ​ളി​ൽ 150 പേ​രെ​യും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​മ​ര​വി​ള, കോ​ഴി​വി​ള,ഇ​ഞ്ചി​വി​ള,ആ​റു​കാ​ണി,വെ​ള്ള​റ​ട,നെ​ട്ട,കാ​ര​ക്കോ​ണം​ക​ന്നു​മാ​മൂ​ട്, ആ​റ്റു​പു​റം, ത​ട്ട​ത്തു​മ​ല, കാ​പ്പി​ൽ, മ​ട​ത്ത​റ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 2866 വാ​ഹ​ന​ങ്ങ​ളി​ലെ 4379 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്തി.