മാ​റ്റി പാ​ർ​പ്പി​ച്ചു
Sunday, March 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം:​ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് താ​ത്കാ​ലി​ക​മാ​യി ടെ​ന്‍റ​ടി​പ്പി​ച്ച് പാ​ർ​പ്പി​ച്ചി​രു​ന്ന യാ​ച​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. തൈ​ക്കാ​ട് മോ​ഡ​ൽ എ​ൽ​പി സ്കൂ​ൾ, അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ, എ​സ്എം​വി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​രു​ന്നൂ​റ്റി മു​പ്പ​തോ​ളം വ​രു​ന്ന ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​യ​വ​രെ മെ​ന്‍റ​ൽ ഹോ​സ്പി​റ്റ​ലി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, ഐ.​പി. ബി​നു, പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ആ​ർ.​ഗോ​പ​ൻ, ഡി. ​അ​നി​ൽ​കു​മാ​ർ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ബീ​മാ​പ​ള്ളി റ​ഷീ​ദ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ.​ശ​ശി​കു​മാ​ർ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.