നെ​ടു​മ​ങ്ങാ​ട്ട് കോ​വി​ഡ് -19 സാ​ധ്യ​ത പ​രി​ശോ​ധ​നാ കൗ​ണ്ട​ർ ആ​രം​ഭി​ച്ചു
Friday, March 27, 2020 11:01 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും സം​യു​ക്ത​മാ​യി കോ​വി​ഡ് -19 സാ​ധ്യ​ത പ​രി​ശോ​ധ​ന കൗ​ണ്ട​ർ ആ​രം​ഭി​ച്ചു .
കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫ​യ​ർ ഫോ​ഴ്സ് അ​ണു വി​മു​ക്ത​മാ​ക്കി. ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 25 ഓ​ളം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​രം ,സ​പ്ലൈ കോ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ര​ണ്ട് റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ ഫോ​ഴ്സ് അ​ണു വി​മു​ക്ത​മാ​ക്കി​യ​ത്.