ഒ​ന്പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി
Friday, March 27, 2020 11:01 PM IST
വി​ഴി​ഞ്ഞം: കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ബോ​ട്ടു​ക​ളി​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ ഒ​ന്പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.
ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ ബോ​ട്ടി​ൽ നി​ന്ന് വെ​ള്ള​ത്തി​ൽ ചാ​ടി​നീ​ന്തി അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ നി​രീ​ക്ഷ​ണ ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട ഒ​രാ​ളെ​യും പി​ടി​കൂ​ടി.​വി​ഴി​ഞ്ഞം ,അ​ടി​മ​ല​ത്തു​റ, മു​ക്കോ​ല സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ മൂ​ന്ന് ബോ​ട്ടു​ക​ളി​ലാ​യി തീ​ര​ത്ത​ണ​ഞ്ഞ​ത്.​കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​ര​ത്ത് നി​ന്ന് ഉ​ൾ​ക്ക​ട​ൽ മീ​ൻ പി​ടി​ത്ത​ത്തി​ന് പു​റ​പ്പെ​പ്പെ​ട്ട റി​ച്ചാ​ർ​ഡ് (42), സി​ൽ​വ​ദാ​സ​ൻ (51), ആ​ന്‍റ​ണി (57), മ​ര്യ​ദാ​സ​ൻ (61) ,ബാ​ബു (42) കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ൽ പോ​യി വ​ന്ന ഭാ​സ്ക്ക​ൽ (58), ഫാ​ൽ​ട്ട​ൺ (41), ഡെ​ന്നീ​സ​ൺ (50) എ​ന്നി​വും നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡേ​വി​ഡ്സ​ൺ (55) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.​
ര​ണ്ടാ​ഴ്ച മു​ൻ​പ് ട്രെ​യി​നി​ൽ കാ​സ​ർ​ഗോ​ട്ടും കോ​ഴി​ക്കോ​ടും എ​ത്തി​യ സം​ഘം സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് ബോ​ട്ടു​ക​ളി​ൽ വി​ഴി​ഞ്ഞ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ര​ഹ​സ്യ​മാ​യെ​ത്തു​ന്ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മൂ​ന്ന് പി​ക്ക​റ്റ് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് രാ​വും പ​ക​ലും പോ​ലീ​സ്കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. തീ​ര​ദേ​ശ​പോ​ലീ​സ് ബോ​ട്ടി​ൽ ക​ട​ൽ നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ശ​ക്ത​മാ​ക്കി.