ജാ​ഗ്ര​ത​യോ​ടെ ക​ൺ​ട്രോ​ൾ റൂം ​ കോ​ൾ സെ​ന്‍റ​ർ
Friday, March 27, 2020 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മേ​കാ​ൻ ജാ​ഗ്ര​ത​യോ​ടെ ക​ള​ക്ട​റേ​റ്റി​ലെ കോ​ൾ സെ​ന്‍റ​ർ.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ൽ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലാ​ണ് 24 മ​ണി​ക്കൂ​റും കോ​ൾ​സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1077 എ​ന്ന ന​മ്പ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കോ​ൾ​സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ക്കാം. ട്രാ​ഫി​ക് ഒ​ഴി​വാ​ക്കാ​നാ​യി 12 ലൈ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.
ദി​വ​​സേ​നെ 450ല​ധി​കം ഫോ​ൺ കോ​ളു​ക​ളാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്.​മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് കോ​ൾ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം.
ഡോ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​ർ ട്രെ​യി​നീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സേ​വ​ന​മൊ​രു​ക്കു​ന്ന​ത്.
കൂ​ടാ​തെ പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, റ​വ​ന്യൂ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ​യു​ണ്ട്.
ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു.​എ​സ്. നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കോ​ൾ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം.​സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് സം​ബ​ന്ധി​ച്ചും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക​വും.
ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം ഫോ​ൺ​കോ​ളു​ക​ൾ​ക്ക് കൃ​ത്യ​മാ​യ പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ക്കു​ക​യും വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.
ഇ​വി​ടെ നി​ന്ന് വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തൊ​ട്ട​ടു​ത്തു​ള്ള പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ എ​ല്ലാ​ദി​വ​സ​വും ഇ​വി​ടെ നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ വ്യ​ക്തി​ക​ളെ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു.
കൗ​ൺ​സി​ലിം​ഗ് ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് അ​തി​നു​ള്ള സം​വി​ധാ​ന​വും ന​ൽ​കു​ന്നു.​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന പ​രാ​തി​യും കോ​ൾ സെ​ന്‍റ​ർ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.
ഇ​ത്ത​രം പ​രാ​തി​ക​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ഹ​രി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ അ​ത്ത​ര​ക്കാ​രെ കൊ​റോ​ണ സെ​ന്‍റിറിലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​വി​ടെ നി​ന്ന് സ്വീ​ക​രി​ക്കു​ം.