പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, March 27, 2020 11:01 PM IST
പാ​ലോ​ട്: ക​ട തു​റ​ക്കു​ക​യും ആ​ൾ​ക്കാ​ർ കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.
ഇ​ല​വു​പാ​ലം മ​ഹാ​ഗ​ണി കോ​ള​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​ല​വു പാ​ലം മ​ഹാ​ഗ​ണി കോ​ള​നി​യി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 17 ബ​ഥേ​ൽ ഭ​വ​നി​ൽ ഡാ​നി​യേ​ൽ, ബ്ലോ​ക്ക് ന​മ്പ​ർ അ​ഞ്ചി​ൽ പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
സി​ഞ്ചു എ​ന്ന​യാ​ളി​നെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് ക​ട​ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.​കൂ​ടാ​തെ അ​ഞ്ചു പേ​ർ ഉ​ൾ​പ്പെ​ട്ട ചീ​ട്ടു​ക​ളി സം​ഘ​ത്തെ ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്നു മു​ത​ൽ പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും .രേ​ഖ​ക​ളൊ​ന്നും കൂ​ടാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​യ​മം ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പാ​ലോ​ട് സി​ഐ​സി.​കെ. മ​നോ​ജ് അ​റി​യി​ച്ചു.