കൊ​റോ​ണ പ്ര​തി​രോ​ധം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി ജില്ല
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് ത​ല​സ്ഥാ​നം .
പ​തി​നാ​യി​ര​ത്തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കൊ​റോ​ണ രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​വ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ തൊ​ഴി​ൽ വ​കു​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ര​ണ്ട് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും മൂ​ന്നു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.
രോ​ഗം വ​രാ​തി​രി​ക്കാ​ൻ വേ​ണ്ട ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​തി​ലൂ​ടെ മ​ന​സ്‌​സി​ലാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.​ഇ​വ​ർ​ക്ക് വേ​ണ്ട മാ​സ്ക്, കൈ​യു​റ, സോ​പ്പ്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ൽ​കാ​ൻ ക​രാ​റു​കാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഇ​വ​രെ സൗ​ക​ര്യ​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) ജി.​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.