കോ​വി​ഡ് -19: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്കും
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ളു​ടെ ഉ​ള്ളി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി അ​നു​വ​ദി​ക്കി​ല്ല.
പ​ക​രം വാ​ങ്ങേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് വാ​ട്സ് ആ​പ്പി​ലൂ​ടെ​യോ കു​റി​പ്പാ​യോ ക​ട​ക്കാ​ർ​ക്ക് ന​ൽ​കി സാ​ധ​നം പു​റ​ത്തു നി​ന്ന് വാ​ങ്ങ​ണം. ഇ​തി​നാ​യി വാ​ട്സ് ആ​പ്പ് ന​മ്പ​ർ ക​ട​ക​ളു​ടെ പു​റ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കും. സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ക​ട​ക​ൾ​ക്കു മു​ന്നി​ലും നി​ശ്ചി​ത അ​ക​ല​ത്തി​ൽ ക്യൂ ​പാ​ലി​ച്ച് നി​ൽ​ക്കാ​നു​ള്ള വൃ​ത്ത​ങ്ങ​ൾ വ​ര​ക്കും.​ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ലെ ത​ട​സ​ങ്ങ​ൾ മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, എ​സ്.​എ​സ്.​മ​നോ​ജ്, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ങ്കി​ട്ട​രാ​ജ്, ഒാ​ൾ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​ത് കെ.​മാ​ർ​ത്താ​ണ്ഡ​ൻ, ചാ​ല ഗ്ര​യി​ൻ മെ​ർ​ച്ച​ന്‍റ്സ് അ​സോ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​വി​ജ​യ​കു​മാ​ർ, കെ.​ചി​ദം​ബ​ര​ൻ (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി), എ​ഡി​എം വി.​ആ​ർ.​വി​നോ​ദ് , ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്.​നാ​യ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ജ​ല​ജ റാ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.