കോ​വി​ഡ് പ്ര​തി​രോ​ധം; തി​രു​വ​ല്ലം എ​യ്സ് കോ​ള​ജ് വി​ട്ടു​ന​ൽ​കി
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​ടി​നൊ​പ്പം ക​ണ്ണി​ചേ​ർ​ന്ന് തി​രു​വ​ല്ലം എ​യ്സ് കോ​ള​ജ് ഒാ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും. കോ​ള​ജി​ലെ മു​ഴു​വ​ൻ സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​കി.
കോ​ള​ജി​ലെ​ത്തി​യ തി​രു​വ​ല്ലം വി​ല്ലേ​ജ് ഒാ​ഫീ​സ​ർ മ​നോ​ജി​ന് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ബി.​എ​സ്. നൗ​ഷാ​ദ് കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി. കോ​ള​ജി​ലെ ക്ലാ​സ് മു​റി​ക​ളും ഹോ​സ്റ്റ​ൽ മു​റി​ക​ളും ചേ​ർ​ത്ത് 200ൽ ​അ​ധി​കം പേ​ർ​ക്ക് സൗ​ക​ര്യ​മു​ള്ള കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റാ​ക്കി മാ​റ്റും. കോ​ള​ജ് കാ​ന്‍റീ​ൻ, ര​ണ്ട് ഹോ​സ്റ്റ​ലു​ക​ളി​ലെ​യും അ​ടു​ക്ക​ള, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഹാ​ൾ, ഫി​റ്റ്നെ​സ് സെ​ന്‍റ​ർ ഉ​ൾെ​പ്പ​ടെ​യു​ള്ള​വ​യും ഉ​പ​യോ​ഗി​ക്കാ​നാ​കും.