കോ​വി​ഡ്-19: ജി​ല്ല​യി​ൽ 26 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3,062 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​മൂ​ന്നു പേ​ർ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. 11024 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 13 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 26 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു​.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 43 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 27 പേ​രും പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​ന്ന​ലെ 43 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.ആ​കെ അ​യ​ച്ച 1222 സാ​മ്പി​ളു​ക​ളി​ൽ 943 പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 65 പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. 235 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. നേ​ര​ത്തെ പോ​സി​റ്റീ​വാ​യ മൂ​ന്ന് പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
സാ​മ്പി​ൾ തു​ട​ർ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​റ്റ​ലി​ക്കാ​ര​നാ​യ വ്യ​ക്തി​യെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക മു​റി​യി​ലും മ​റ്റ് ര​ണ്ട് പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​മ​ര​വി​ള, കോ​ഴി​വി​ള,ഉ​ച്ച​ക്ക​ട,ഇ​ഞ്ചി​വി​ള,ആ​റു​കാ​ണി,വെ​ള്ള​റ​ട,നെ​ട്ട,കാ​ര​ക്കോ​ണം​ക​ന്നു​മാ​മൂ​ട്, ആ​റ്റു​പു​റം, ത​ട്ട​ത്തു​മ​ല, കാ​പ്പി​ൽ, മ​ട​ത്ത​റ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 2520 വാ​ഹ​ന​ങ്ങ​ളി​ലെ 4659 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി.