നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഇ​ന്ന് ആ​രം​ഭി​ക്കും
Friday, March 27, 2020 10:59 PM IST
നെ​ടു​മ​ങ്ങാ​ട്: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഭ​ക്ഷ​ണം കി​ട്ടാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ഭ​ക്ഷ​ണം പാ​കം ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഇ​ന്ന് ആ​രം​ഭി​ക്കും.
​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ൾ , ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ , ഡി​വൈ​എ​സ്പി , താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ , സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ർ, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ന​ഗ​ര​സ​ഭ​യി​ലെ 39 വാ​ർ​ഡു​ക​ളി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ൺ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഇ​തി​ന​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ക​യാ​ണ്. ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 41 ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഇ​തി​നോ​ട​കം ത​യാ​റാ​യി ക​ഴി​ഞ്ഞു. വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളോ​ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും കൂ​ടു​ത​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ലി​സ്റ്റ് ത​രാ​ൻ ന​ഗ​ര​സ​ഭാ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ജെ ​കൃ​ഷ്ണ​കു​മാ​ർ ക​ൺ​വീ​ന​റാ​യും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് ഈ ​സം​ര​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ : 9847855222 , 95263771 12 , 9539519585.