ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 85 പേ​ർ അ​റ​സ്റ്റി​ൽ
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 82 പേ​ര്‍​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടാ​തെ ഫ്ലാ​റ്റു​ക​ളി​ലെ പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള ര​ജി​സ്റ്റ​റി​ല്‍ പേ​രെ​ഴു​താ​ന്‍ വി​സ​മ്മ​തി​ച്ച ര​ണ്ടു പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.
വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​തി​നു ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. സി​റ്റി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 85 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യ​ത് തി​രു​വ​ല്ലം, പൂ​ജ​പ്പു​ര, നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 68 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 63 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മൂ​ന്നു ഓ​ട്ടോ​റി​ക്ഷ​ക​ളും ര​ണ്ട് കാ​റു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ​വെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ത​ല​സ്ഥാ​ന​ത്ത് എ​ല്ലാ ഫ്ലാ​റ്റു​ക​ളി​ലും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും താ​മ​സ​ക്കാ​ര്‍ പു​റ​ത്തു പോ​കു​ന്ന​തി​നും തി​രി​കെ വ​രു​ന്ന​തി​നും ര​ജി​സ്റ്റ​ര്‍ എ​ഴു​തി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശം സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ പു​റ​ത്തു പോ​യ വി​വ​രം എ​ഴു​താ​ന്‍ വി​സ​മ്മ​തി​ച്ച ഫ്ലാ​റ്റി​ലെ ര​ണ്ടു താ​മ​സ​ക്കാ​ര്‍​ക്കെ​തി​രെ പേ​രൂ​ര്‍​ക്ക​ട, മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഫ്ലാ​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യും പോ​ലീ​സ് നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ പു​റ​ത്ത് പോ​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി​യെ ഇ​ന്ന​ലെ തി​രു​വ​ല്ലം പാ​ല​ത്തി​നു സ​മീ​പം വ​ച്ച് ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​നം പി​ടി​കൂ​ടി. ഇ​യാ​ള്‍​ക്കെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്ത ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കൂ​ടാ​തെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​ട്ടി​യൂ​ര്‍​കാ​വ് സ്വ​ദേ​ശി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​റ​ങ്ങി ന​ട​ന്ന​തി​നും അ​റ​സ്റ്റ് ചെ​യ്തു. ക​ട​ക​ളി​ൽ തി​ര​ക്ക് കൂ​ട്ടാ​തെ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ന്ന് വേ​ണം സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങേ​ണ്ട​ത്. തി​ര​ക്കു​ള്ള ക​ട​ക​ളി​ല്‍ ടോ​ക്ക​ന്‍ സി​സ്റ്റം ഏ​ര്‍​പ്പെ​ടു​ത്തി നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ ആ​ള്‍​ക്കാ​രെ നി​ര്‍​ത്ത​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.