മാ​ർ ഇ​ൗവാ​നി​യോ​സി​ൽ കെ​യ​ർ ഹോം ​സ​ജ്ജ​മാ​യി
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ ഇ​ൗവാ​നി​യോ​സ് വി​ദ്യാ ന​ഗ​റി​ലെ കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​ക​ൾ കൊ​റോ​ണ ബാ​ധി​ത​ർ​ക്കു​ള്ള ഐ​സൊ​ലേ​ഷ​നു​ള്ള കെ​യ​ർ ഹോ​മാ​യി സ​ജ്ജീ​ക​രി​ച്ചു.
അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ൽ ഐ​സൊ​ലേ​ഷ​ന് വേ​ണ്ടി​യു​ള്ള മു​റി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​യാ​ക്കി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ബെ​ഡു​ക​ൾ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കും.
വൈ​ദ്യു​തി​യു​ടെ​യും വെ​ള്ള​ത്തി​ന്‍റെ​യും മ​റ്റു അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യെ​ന്ന് മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ടീ​മി​ലെ ഡോ. ​ദി​വ്യ സ​ദാ​ശി​വ​ൻ പ​റ​ഞ്ഞു. സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​ർ ഇ​ൗവാ​നി​യോ​സി​ലെ​ത്തി വി​ല​യി​രു​ത്തി.​
വേ​ളി​യി​ലെ സ​മേ​തി, യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ, യൂ​ത്ത് ഹോ​സ്റ്റ​ൽ മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ലെ കെ​യ​ർ ഹോ​മു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് മാ​ർ ഇ​വാ​നി​യോ​സി​ൽ കെ​യ​ർ ഹോം ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.