കോ​വി​ഡ് -19 നി​രീ​ക്ഷ​ണം: ഹൗ​സ് മാ​ർ​ക്കിം​ഗ് തു​ട​ങ്ങി
Friday, March 27, 2020 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഹൗ​സ് മാ​ർ​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ സ്റ്റി​ക്ക​റി​ന്‍റെ പ്ര​കാ​ശ​നം ക​ള​ക്ട​റേ​റ്റി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഹൗ​സ് മാ​ർ​ക്കിം​ഗി​ലൂ​ടെ കൃ​ത്യ​മാ​യ ഹോം ​ഐ​സൊ​ലേ​ഷ​ൻ സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക സീ​രി​യ​ൽ ന​മ്പ​രോ​ടു കൂ​ടി​യ സ്റ്റി​ക്ക​ർ പ​തി​ക്കും.
നി​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​ന്ന തീ​യ​തി​യും അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യും സ്റ്റി​ക്ക​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. വീ​ട്ടി​ൽ എ​ത്ര​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും സ്റ്റി​ക്ക​റി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യും. ഇ​തി​ലൂ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നും ക​ഴി​യും.​ഓ​രോ വീ​ടി​നും പ്ര​ത്യേ​കം സീ​രി​യ​ൽ ന​മ്പ​രു​ള്ള​തി​നാ​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കും.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഹൗ​സ് മാ​ർ​ക്കിം​ഗ് ന​ട​ത്തു​ക. വേ​ണ്ട സ​ഹാ​യം ന​ൽ​കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​വ​ർ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ത്യ​മാ​യ വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.