പു​ന:​പ്ര​തി​ഷ്ഠാ​ ച​ട​ങ്ങു​ക​ൾ മാ​റ്റി
Friday, March 27, 2020 10:58 PM IST
പാ​ലോ​ട്: കൊ​ല്ല​രു​കോ​ണം ശ്രീ ​മേ​ലാം​കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പു​ന:​പ്ര​തി​ഷ്ഠാ​ച​ട​ങ്ങു​ക​ൾ മാ​റ്റി വ​ച്ച​താ​യി ക്ഷേ​ത്ര​സ​മി​തി ചെ​യ​ർ​മാ​ൻ പി.​ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.

പൊ​തി​ച്ചോ​റ്
വി​ത​ര​ണം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യും യു​വ​മോ​ർ​ച്ച​യും സം​യു​ക്ത​മാ​യി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പൊ​തി​ച്ചോ​റ് വി​ത​ര​ണം ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ടൗ​ൺ ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് ,സു​മ​യ്യ മ​നോ​ജ്, വി​നോ​ദി​നി,സ​ജി, ഉ​ണ്ണി, അ​ന​ന്ദു, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ​ന്ന​ദ്ധ സേ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ത​യാ​റാ​യ ഭാ​ര​തീ​യ​യു​വ​മോ​ർ​ച്ച, സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രു​ടെ​ലി​സ്റ്റ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന് കൈ​മാ​റി.

കോ​ഴി തീ​റ്റ​ക്ക്
ക​ടു​ത്ത ക്ഷാ​മം

പാ​ലോ​ട്: കൊ​റോ​ണ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ത​ക​ർ​ച്ച നേ​രി​ടു​ന്ന കോ​ഴി​ഫാം മേ​ഖ​ല​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി കൊ​ണ്ട് കോ​ഴി തീ​റ്റ ക്ക് ​ക​ടു​ത്ത ക്ഷാ​മം. മു​ട്ട​ക്കോ​ഴി വ​ള​ർ​ത്തു​ന്ന ഫാ​മു​ക​ളി​ലും ഇ​റ​ച്ചി കോ​ഴി ഫാ​മു​ക​ളി​ലും തീ​റ്റ​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക​ൾ ച​ത്തു തു​ട​ങ്ങി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല ,ചു​ള്ളി​മാ​നൂ​ർ മേ​ഖ​ല​ക​ളി​ൽ നൂ​റോ​ളം ഫാ​മു​ക​ളാ​ണ് ഉ​ള്ള​ത്. ഒ​രു ല​ക്ഷ​ത്തോ​ളം കോ​ഴി​ക​ളാ​ണു ഫാ​മു​ക​ളി​ൽ ഉ​ള്ള​ത് .ചു​ള്ളി​മാ​നൂ​രി​ലെ ഒ​രു ഫാ​മി​ൽ 5000 ത്തോ​ളം കു​ഞ്ഞു​ങ്ങ​ൾ ച​ത്തി​രു​ന്നു. കോ​ഴി തീ​റ്റ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി അ​ധി​കാ​രി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ൽ ക​ടു​ത്ത ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.