ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു
Friday, March 27, 2020 10:58 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​നാ​ട് ഗ​വ.​എ​ല്‍​പി​എ​സി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു. ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് , ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ​ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ്, അ​ക്ബ​ര്‍​ഷാ,മെ​മ്പ​ര്‍​മാ​രാ​യ പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, വേ​ങ്ക​വി​ള സ​ജി, ദി​വ്യ, മി​നി, പ്ര​ഭ, സി​ന്ധു, മൂ​ഴി സു​നി​ല്‍, ചി​ത്ര​ലേ​ഖ, മ​റ്റ് രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍, വോ​ള​ന്‍റീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.211 പേ​രാ​ണ് പ​ഞ്ചാ​യ​ത്തി​ലെ വി​വ​ധ വാ​ര്‍​ഡു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും, പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.