പൊ​തി​ച്ചോ​റു​മാ​യി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത്
Friday, March 27, 2020 10:58 PM IST
കാ​ട്ടാ​ക്ക​ട : ലോ​ക്ക് ഡൗ​ണി​ൽ അ​ന്നം​മു​ട്ടി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഗ്രാ​മ​വാ​സി​ക​ൾ​ക്കും പൊ​തി​ച്ചോ​റു​മാ​യി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​ന്ന​ലെ പൊ​തി​ച്ചോ​റ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

കൊ​റോ​ണ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 യു​വ​ജ​ന​ങ്ങ​ളാ​ണ് വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ ചോ​റും ക​റി​ക​ളും പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലാ​യി 500 പേ​ർ​ക്ക് ഇ​ന്ന​ലെ എ​ത്തി​ച്ച​ത്. വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലെ അ​ടു​ക്ക​ള​യാ​ണ് ഇ​പ്പോ​ൾ ക​മ്യൂ​ണി​റ്റി കി​ച്ച​ണാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചോ​റ്, സാ​മ്പാ​ർ, അ​വി​യ​ൽ തു​ട​ങ്ങി വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ഊ​ണ്.​കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കും മ​റ്റ് രോ​ഗി​ക​ൾ​ക്കും ഇ​വി​ടെ നി​ന്ന് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ക്കും. ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്‍റെ ചെ​ല​വു​ക​ൾ പ​ഞ്ചാ​യ​ത്താ​ണ് വ​ഹി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണ​മു​യ​ർ​ന്നാ​ൽ കൂ​ടു​ത​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.​മെ​മ്പ​ർ​മാ​രാ​യ സി.​എ​സ്. അ​നി​ൽ, ബി​ജു​ദാ​സ്, ബു​ഷ്റ, എ.​അ​സീ​സ്, ജ​ല​ജാം​ബി​ക, വി​ജ​യ​രാ​ജ്, ബി.​ശോ​ഭ​ന, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ വ​ള്ളി​മം​ഗ​ലം ച​ന്ദ്ര​ൻ, ഷ​ൺ​മു​ഖ​ൻ, ഷാ​ജി ദേ​വ​ദാ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ലി​സ​ബ​ത്ത് ചീ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.