മാ​ലി​ന്യ നീ​ക്ക​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങി​ല്ല
Friday, March 27, 2020 10:58 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം നീ​ക്ക​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങി​ല്ല.​മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,ഡി​സി​പി ക​റു​പ്പു​സ്വാ​മി, ഡി​എം​ഒ പി.​പി.​പ്രീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത കോ​വി​ഡ്- 19 മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.​ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം പോ​ലീ​സ് സു​ര​ക്ഷ ക​ന​പ്പി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് പോ​ലും ത​ട​സം നേ​രി​ട്ടി​രു​ന്നു.​ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ട​താ​യി വ​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ഗ​ര​ഭ​യു​ടെ കു​ടി​വെ​ള്ളം, മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് ത​ട​യി​ല്ല എ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും. കൂ​ടാ​തെ കോ​വി​ഡ് -19ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ണ​യാ​യി.​ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.​ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് അ​താ​ത് വാ​ർ​ഡ് ത​ല​ത്തി​ൽ മാ​ത്ര​മേ യാ​ത്ര​ക​ൾ ചെ​യ്യാ​ൻ അ​നു​വാ​ദം ല​ഭി​ക്കൂ.​
​ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക്ക​ൾ വ​ഴി ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​ഥി​തി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കും.​ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ആ​ധ്യ​ക്ഷ​ന്മാ​രാ​യ ഐ.​പി. ബി​നു,വ​ഞ്ചി​യൂ​ർ പി.​ബാ​ബു,സെ​ക്ര​ട്ട​റി.​എ​ൽ.​എ​സ്.​ദീ​പ,ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ. ശ​ശി​കു​മാ​ർ,ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.