നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ സാ​നി​റ്റൈ​സ​ര്‍ വി​ലകൂ​ട്ടി വി​ല്‍​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Friday, March 27, 2020 10:58 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ സാ​നി​റ്റൈ​സ​ർ വി​ല കൂ​ട്ടി വി​ല്‍​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.
സം​സ്ഥാ​ന​ത്തെ തെ​ക്കേ അ​റ്റ​ത്തെ ന​ഗ​ര​സ​ഭ​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ പ​രി​ധി​യി​ല്‍ സാ​നി​റ്റൈ​സ​റി​ന്‍റെ അ​ഭാ​വം ജ​ന​ങ്ങ​ളെ കു​ഴ​യ്ക്കു​ക​യാ​ണ്. ചി​ല മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ വ​ന്‍​വി​ല ഈ​ടാ​ക്കി വി​ല്‍​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
100 മി​ല്ലി​ലി​റ്റ​റി​ന് നൂ​റു രൂ​പ ഈ​ടാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ര​ട്ടി​യും അ​തി​ല​ധി​ക​വും തു​ക​യ്ക്ക് സാ​നി​റ്റൈസ​ര്‍ വി​ല്‍​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ള്ള​ത്.
189, 195, 245, 295 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ല​യി​ട​ത്തെ​യും വി​ല​ക​ള്‍ .
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​നി​റ്റൈ​സ​ര്‍ ത​യാ​റാ​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്നു. പ​ക്ഷെ, സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള സ്പി​രി​റ്റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് വി​ല​ങ്ങു​ത​ടി​യാ​യി. നി​ല​വി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രു​മാ​യി സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്ത​താ​യി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ പ​റ​ഞ്ഞു.