പാ​ർ​പ്പി​ട പ​ദ്ധ​തി​യ്ക്ക് നാ​ല​ര​ക്കോ​ടി രൂ​പ: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Friday, March 27, 2020 10:58 PM IST
പാ​ലോ​ട്: പാ​ർ​പ്പി​ട പ​ദ്ധ​തി​യ്ക്ക് നാ​ല​ര​ക്കോ​ടി രൂ​പ​യും പ​ഞ്ചാ​യ​ത്തു​ത​ല മേ​ഖ​ല​യ്ക്ക് എ​ട്ട​ര​ക്കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച് ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.
കു​ടി​വെ​ള്ള​ത്തി​ന് ഒ​ന്നേ​കാ​ൽ​കോ​ടി രൂ​പ​യും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 80 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ​ത്തി​ന് 40 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.
വി.​വി. അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ സി​വി​ൽ സ്റ്റേ​ഷ​ന് ഒ​ന്നേ​കാ​ൽ​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള തു​ക​യും ബ​ജ​റ്റി​ലു​ണ്ട്. 416851787 രൂ​പ വ​ര​വും 410097300 രൂ​പ ചെ​ല​വും 6754487 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ്.