ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, March 27, 2020 10:58 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ൺ പാ​ലി​ക്കാ​തെ ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ഴോ​ട് ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക് കു​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന 20 ഓ​ളം പേ​ർ ക്കെ​തി​രേ കി​ളി​മാ​നൂ​ർ പേ​ലീ​സ് കേ​സെ​ടു ത്തു. ​നാ​ല് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പോ​ങ്ങ​നാ​ട്, കാ​രേ​റ്റ് ക​വ​ല​ക​ളി​ൽ നി​ർ​ദേ​ശം ലം​ഘി​ച്ച് ചാ​യ​ക്ക​ട​ക​ൾ തു​റ​ന്നു. പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പൊ​തു​നി​ര​ത്തി​ൽ കൂ​ട്ടം​കൂ​ടി​യ​തി​ന് ര​ണ്ട് കേ​സെ​ടു​ത്ത​താ​യും ഒ​രു ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.​ന​ഗ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ട്ടു​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഏ​ഴ് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ല​മ്പ​ല​ത്ത് എ​ട്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു നാ​ല് വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കു​ടൂ​ത​ൽ ക​ർ​ക്ക​ശ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​തേ​സ​മ​യം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ൽ വി​ൽ​പ്പ​ന നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കി​ളി​മാ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ചി​ല ക​ട​ക​ളി​ൽ ചെ​ന്ന​റി​യി​ച്ച​ത് ആ​ശ​യ​കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി. പാ​ൽ അ​വ​ശ്യ​സ​ർ​വീ​സ് അ​ല്ലാ​താ​ക്കി​യെ​ന്ന് സി​ഐ ക​ട​ക്കാ​രോ​ട് പ​റ​ഞ്ഞെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.