പ​ഞ്ചാ​യ​ത്തി​നെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം: പോലീസിൽ പ​രാ​തി ന​ല്‍​കി
Friday, March 27, 2020 10:58 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഭ​ര​ണ​സ​മി​തി പ​രാ​തി ന​ല്‍​കി. തോ​പ്പി​ൽ കോ​ള​നി നി​വാ​സി​ക​ൾ ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ പ​ട്ടി​ണി​യി​ലാ​ണെ​ന്നും ഇ​വ​രെ പ​ഞ്ചാ​യ​ത്ത് തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലാ​യെ​ന്നു​മാ​യി​രു​ന്നു സേ​തു എ​ന്ന​യാ​ൾ ഫെ​യ്സ് ബു​ക്കി​ലൂ​ടെ വ്യാ​ജ പ്രാ​ചര​ണം അ​ഴി​ച്ചു​വി​ട്ട​ത്.
എ​ന്നാ​ൽ ക​മ്യൂ​ണി​റ്റി​കി​ച്ച​ൻ സം​വി​ധാ​നം അ​ട​ക്കം ഏ​ർ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന ഭ​ര​ണ​സ​മി​തി​യെ താ​റ​ടി​ച്ച് കാ​ട്ടാ​നു​ള്ള ഇ​യാ​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.