കോ​വി​ഡ് -19 മു​ൻ ക​രു​ത​ൽ; ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ശു​ചീ​ക​ര​ണം തു​ട​രു​ന്നു
Friday, March 27, 2020 10:58 PM IST
വി​തു​ര: കോ​വി​ഡ് -19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​തു​ര ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നും ആ​ശു​പ​ത്രി​ക​ളും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ആ​ളു​ക​ൾ കൂ​ടു​ന്ന വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ശു​ചീ​ക​ര​ണം ന​ട​ത്തി. സ്ഥി​ര​മാ​യി ആ​ളു​ക​ൾ വ​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​യു​ടെ മു​ൻ​വ​ശം, റോ​ഡു​ക​ൾ, ഫു​ട്ട്പാ​ത്തു​ക​ൾ എ​ന്നി​വ ശു​ചി​യാ​ക്കി. വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ശു​ചീ​ക​രി​ച്ചു.