നി​കു​തി വ​ർ​ധ​ന​ക​ൾ മ​ര​വി​പ്പി​ക്ക​ണം:​ പാ​ലോ​ട് ര​വി
Thursday, March 26, 2020 10:57 PM IST
വെ​മ്പാ​യം: ഭൂ​മി​യു​ടെ ന്യാ​യ​വി​ല പ​ത്തു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള​വ അ​ടി​യ​ന്ത​ര​മാ​യി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഡ​പ്യു​ട്ടി സ്പീ​ക്ക​റു​മാ​യ പാ​ലോ​ട് ര​വി മു​ഖ്യ​മ​ന്ത്രി​യോ​ടും ധ​ന​മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം.
കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭൂ​മി​യി​ട​പാ​ടു​ക​ളി​ലെ മു​ദ്ര​പ​ത്ര​നി​ര​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സ്, കൃ​ഷി ഓ​ഫീ​സ്, ആ​ശു​പ​ത്രി സേ​വ​ന​നി​ര​ക്കു​ക​ൾ, സ്കു​ളു​ക​ളു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി എ​ന്നി​വ​യി​ൽ വ​രു​ത്തി​യ വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ലെന്നും . മു​ഖ്യ​മ​ന്തി​ക്കും, ധ​ന​മ​ന്ത്രി​യ്ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.