കോ​വി​ഡ് മു​ൻ​ക​രു​ത​ൽ: ഫെ​യ്സ്ബു​ക്ക് ലൈ​വി​ലൂ​ടെ ക്ലാ​സെ​ടു​ത്ത് അ​ധ്യാ​പ​ക​ന്‍
Thursday, March 26, 2020 10:57 PM IST
വി​തു​ര: കോ​വി​ഡ് -19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പ​ടെ വീ​ടു​ക​ളി​ൽ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫെ​യ്സ്ബു​ക്ക് ലൈ​വി​ലൂ​ടെ ക്ലാ​സെ​ടു​ത്തു മാ​തൃ​ക​യാ​യി കോ​ള​ജ് അ​ധ്യാ​പ​ക​ൻ. പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യും വി​തു​ര സ്വ​ദേ​ശി​യു​മാ​യ ഷം​നാ​ദ് ബ​ഷീ​റാ​ണു അ​ധ്യാ​പ​ന​ത്തി​നു ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മാ​തൃ​ക​യാ​വു​ന്ന​ത്.​ഓ​രോ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യു​ള്ള ഫെ​യ്സ്ബു​ക്ക് ലൈ​വി​നു പ്ര​ത്യേ​കം സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ച്ചാ​ണ് ക്ലാ​സ് എ​ടു​ക്കു​ന്ന​ത്.
കൂ​ടാ​തെ ക്ലാ​സു​ക​ളു​ടെ അ​ടി​സ്ഥാ​നത്തിൽ പ്ര​ത്യേ​കം വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ട്. ഇ​തി​ലൂ​ടെ പാ​ഠ്യ ഭാ​ഗ​ങ്ങ​ൾ പി​ഡി​എ​ഫാ​യും വോ​യി​സ് നോ​ട്ടാ​യും വീ​ഡി​യോ ഫ​യ​ലാ​യും ഇ​ദേ​ഹം ത​യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ട്. വീ​ഡി​യോ കോ​ളിം​ഗ്,കോ​ൺ​ഫ​റ​ൻ​സിം​ഗ് സം​വി​ധാ​ന​വും പൂ​ർ​ണ തോ​തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ണ്ട്. നി​ല​വി​ൽ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി വ​ച്ച സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ പ​ഠ​ന​ത്തി​ൽ നി​ന്നു​ള്ള ശ്ര​ദ്ധ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ക​ലാ​തി​രി​ക്കാ​നാ​ണു ഇ​ത്ത​രം രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തെ​ന്നു ഷം​നാ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.