വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത മാ​ർ​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി
Thursday, March 26, 2020 10:57 PM IST
നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല–​പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്നു​ള്ള ക​ല്ലി​ട​ൽ ജോ​ലി​ക​ൾ ഇൗ ​ആ​ഴ്ച പൂ​ർ​ത്തി​യാ​ക്കും.
11.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ആ​ദ്യ​ഘ​ട്ട ജോ​ലി​ക​ൾ​ക്ക് 59 കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ച​ത്. വ​ഴ​യി​ല​യി​ൽ നി​ന്ന് പ​ഴ​കു​റ്റി എ​ത്തി നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലൂ​ടെ 11–ാം ക​ല്ലി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ ജോ​ലി​ക​ൾ.
നി​ല​വി​ലെ റോ​ഡി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്തി​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ർ​ക്കിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ 400 ഓ​ളം വീ​ടു​ക​ളും ക​ട​ക​ളും പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൊ​ളി​ക്കേ​ണ്ടി വ​രും. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.
പ​കു​തി​യി​ല​ധി​കം ദൂ​ര​ത്തി​ലാ​ണ് ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​യ​ത്. നാ​ലു​വ​രി​പ്പാ​ത​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും. ഇ​രു​വ​ശ​ത്തും ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തും. മ​ധ്യ​ഭാ​ഗ​ത്ത് ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ മീ​ഡി​യ​ൻ. ഓ​ട അ​ട​ക്കം ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു വ​ശ​ത്തും ന​ട​പ്പാ​ത ഉ​ൾ​പ്പ​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ തു​ട​ർ​ന്ന് ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഇൗ ​ആ​ഴ്ച ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​തു​ട​ർ​ന്ന് സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തും.​ക​ള​ക്ട​ർ നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ൻ​സി​യാ​ണ് പ​ഠ​നം ന​ട​ത്തേ​ണ്ട​ത്. ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി വ​സ്തു ഏ​റ്റെ​ടു​ക്കും. തു​ട​ർ​ന്ന് ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.