ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും: നെ​ടു​മ​ങ്ങാ​ട്ട്് ത​ഹ​സി​ൽ​ദാ​ർ നേ​രി​ട്ടി​റ​ങ്ങി
Thursday, March 26, 2020 10:57 PM IST
നെ​ടു​മ​ങ്ങാ​ട് : ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ വി​പ​ണി​യി​ൽ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും വ്യാ​പ​ക​മാ​യി. 120 രൂ​പ​യി​ൽ കി​ട​ന്ന വെ​ളു​ത്തു​ള്ളി ഇ​ന്ന​ലെ കി​ലോ 200 രൂ​പ, ചെ​റി​യ ഉ​ള്ളി ലോ​ക്ക് ഡൗ​ണി​നു മു​ൻ​പ് 60 രൂ​പ ആ​യി​രു​ന്ന​ത് ഇ​ന്ന​ലെ 150 രൂ​പ​യി​ലെ​ത്തി.

സ​വാ​ള ര​ണ്ട് കി​ലോ അ​ൻ​പ​തു രൂ​പ ആ​യി​രു​ന്ന​ത് ഇ​ന്ന​ലെ ഒ​രു കി​ലോ​ക്ക് 60 രൂ​പ ആ​യി. ത​ക്കാ​ളി കി​ലോ​ക്ക് 30 രൂ​പ എ​ന്നു​ള്ള​ത് ഇ​ന്ന​ലെ 50 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി. പ​ഞ്ച​സാ​ര ഒ​റ്റ​യ​ടി​ക്ക് എ​ട്ടു രൂ​പ വ​രെ കൂ​ട്ടി.

ഇ​ങ്ങ​നെ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടു​ക​യും സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി വ​യ്പ്പ് ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ നെ​ടു​മ​ങ്ങാ​ട് വി​പ​ണി​യി​ൽ ത​ഹ​സി​ൽ​ദാ​ർ നേ​രി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ, താ​ലൂ​ക് സ​പ്ലൈ ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​ത് പി​ടി​കൂ​ടി​യ സം​ഘം ക​ട​യു​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി വ​യ്പ്പും ഇ​നി ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ മാ​ർ​ക്ക​റ്റി​ൽ തു​റ​ന്ന പ​ച്ച​ക്ക​റി ക​ട​ക​ൾ മ​റ്റു ആ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും കൊ​റോ​ണ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ക​ട​ക​ൾ​ക്കു മു​ന്നി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. ത​ഹ​സി​ൽ​ദാ​ർ, സ​പ്ലൈ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മെ ഇ​ന്ന് മു​ത​ൽ ലേ​ബ​ർ ഓ​ഫി​സ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗ​വും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.