കൂ​ടു​ത​ൽ കെ​യ​ർ ഹോ​മു​ക​ൾ സ​ജ്ജ​മാ​യി
Thursday, March 26, 2020 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ കെ​യ​ർ ഹോ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചു.
നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് ഇ​ട​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണ് കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ കെ​യ​ർ ഹോ​മു​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. 2000 ൽ ​ല​ധി​കം കി​ട​ക്ക​ക​ളു​ള്ള നാ​ലാ​ഞ്ചി​റ മാ​ർ ഇ​വാ​നി​യോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹോ​സ്റ്റ​ലു​ക​ൾ പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കൂ​ടാ​തെ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്കൂ​ളു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ഹാ​ളു​ക​ൾ എ​ന്നി​വ​യെ​ല്ലാം മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ വേ​ളി​യി​ലെ സ​മേ​തി, യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ൽ, പാ​ള​യ​ത്തെ ഐ​എം​ജി, കോ-​ഓ​പ്പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മ​ൺ​വി​ള, തൈ​ക്കാ​ട് വു​മ​ൺ​സ് ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ കൊ​റോ​ണ കെ​യ​ർ ഹോ​മു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ണ്ട്. 180 ഓ​ളം പേ​ർ ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.