കോ​വി​ഡ് -19: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Thursday, March 26, 2020 10:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് -19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പി​ന്‍റെ​യും, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും നേ​തൃ​ത്ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണ് മു​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.
അ​ൻ​പ​ത് പേ​ർ​ക്ക് കി​ട​ക്കാ​വു​ന്ന ക്വാ​റ​ന്‍റൈ​യി​നാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ തി​ക​യാ​തെ വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വി​ടെ ഇ​ത്ത​ര​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കൂ​ടാ​തെ വാ​മ​ന​പു​രം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ,ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ക്വാ​റ​ന്‍റൈ​യി​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, അ​സി.​സെ​ക്ര​ട്ട​റി സ​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.