മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, March 26, 2020 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി മൂ​ലം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ഗ​ര​സ​ഭ ടെ​ന്‍റ​ടി​ച്ച് പാ​ർ​പ്പി​ച്ചി​ട്ടു​ള്ള തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന​വ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​ഇ​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.​ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ,ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​പി.​ബി​നു,സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ദീ​പ,ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ. ശ​ശി​കു​മാ​ർ,ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി.​പി. പ്രേം​കു​മാ​ർ,ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സ്റ്റാ​ൻ​ലി,ഡോ.​ബ​ല​വാ​ൻ എ​ന്നീ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.180 ആ​ളു​ക​ളാ​ണ് നി​ല​വി​ൽ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്.