ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, March 26, 2020 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​വ​രു​തെ​ന്നു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ദ്രു​ത​ഗ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ.
ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും,ലോ​ക്ക് ഡൗ​ൺ മൂ​ലം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തൈ​ക്കാ​ട് മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ൽ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത് കൂ​ടാ​തെ ആ​വ​ശ്യം വ​രു​ന്ന​ത​നു​സ​രി​ച്ച് മ​ണ​ക്കാ​ട് എ​ൽ​പി സ്കൂ​ൾ,കോ​ട്ട​ൺ ഹി​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ​യു​ടെ ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ ത​ല​ത്തി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​
ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഫെ​ഫ്ക,കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ,കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ന​ഗ​ര​ഭ​യെ സ​ഹാ​യി​ക്കാ​നാ​യി ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ കി​ച്ച​ണു​ക​ൾ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​ക്ക് വി​ട്ടു​ന​ൽ​കും. ഇ​ത് കൂ​ടാ​തെ 600 പേ​ർ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള അ​ടു​ക്ക​ള വി​ട്ടു​ത​രാ​ൻ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യും ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ട്.​
ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലെ covid 19 എ​ന്ന ലി​ങ്കി​ലോ,www.covid19tvm.com
എ​ന്നവെ​ബ് പേ​ജ് വ​ഴി ര​ജിസ്റ്റ​ർ ചെ​യ്യു​ക​യോ 9496 4344 48, 94 96434449,9496434450 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യു​ക​യോ ചെ​യ്യാം.​ദി​വ​സ​വും ആ​വ​ശ്യ​മു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ ത​ലേ​ദി​വ​സം ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും വി​ളി​ച്ച​റി​യി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി​ന​ഗ​ര​സ​ഭ​യു​ടെ വോ​ള​ന്‍റി​യ​ർ​മാ​ർ ഹോം ​ഡെ​ലി​വ​റി ചെ​യ്യും.​മൂ​ന്ന് നേ​ര​വും ഈ ​സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.​നി​ല​വി​ൽ ക​മ്യൂ​ണി​റ്റി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന 202 പേ​ർ​ക്കും ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള 15 കു​ടും​ബ​ങ്ങ​ൾ​ക്കും, പു​ത്ത​രി​ക്ക​ണ്ട​ത്ത് പാ​ർ​പ്പി​ച്ചി​ട്ടു​ള്ള 180 പേ​ർ​ക്കും ന​ഗ​ര​സ​ഭ ത​ന്നെ​യാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തും ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​തും.