വെ​ള്ളാ​യ​ണിഅ​ശ്വ​തി പൊ​ങ്കാ​ല ഭ​ക്ത​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ അ​ർ​പ്പി​ച്ചു
Thursday, March 26, 2020 10:56 PM IST
നേ​മം : വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി പൊ​ങ്കാ​ല ഭ​ക്ത​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ അ​ർ​പ്പി​ച്ചു. കൊ​റോ​ണ ഭീ​ഷ​ണി​യി​ൽ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പൊ​ങ്കാ​ല ഒ​ഴി​വാ​ക്കി​യ​ത്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പൊ​ങ്കാ​ല ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ നേ​ര​ത്തെ നി​ശ്ചി​യി​ച്ചി​രു​ന്ന സ​മ​യ​ത്തു​ത​ന്നെ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല ന​ട​ന്നു.
ഇ​ത്ത​വ​ണ പ​ണ്ടാ​ര​അ​ടു​പ്പി​ൽ പൊ​ങ്കാ​ല​യി​ടാ​ൻ ദേ​വ​സ്വം​ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ഉ​ത്സ​വ​ക​മ്മി​റ്റി​യു​ടെ പൊ​ങ്കാ​ല​യും ഉ​ണ്ടാ​യി​രു​ന്നു.