ഫാ​ർ​മ​സി​സ്റ്റു​ക​ൾ തി​രി​ച്ച​റി​യ​ൽകാ​ർ​ഡ് ധ​രി​ക്ക​ണം: പ​ബ്ലി​ക് സെ​ക്ട​ർ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ
Thursday, March 26, 2020 10:54 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​മാ​യ ഒൗ​ഷ​ധ​സേ​വ​നം ല​ഭ്യ​മാ​ക്കു​വാ​നും ഒൗ​ഷ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ജോ​ലി സ​മ​യ​ത്ത് ഫാ​ർ​മ​സി​സ്റ്റു​ക​ൾ വെ​ള്ള ഓ​വ​ർ​കോ​ട്ടും ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ന​ൽ​കു​ന്ന ര​ജി​സ്ട്രേ​ഡ് ഫാ​ർ​മ​സി​സ്റ്റി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ധ​രി​ക്ക​ണ​മെ​ന്ന് പ​ബ്ലി​ക് സെ​ക്ട​ർ ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ജ​യ​ലാ​ൽ നാ​ടാ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​യ്യ​നാ​ട് എ.​സു​ജി​ത്തും അ​റി​യി​ച്ചു.