ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത ക​ട അ​ട​പ്പി​ച്ചു
Thursday, March 26, 2020 10:54 PM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് പൂ​മ​ല്ലി​യൂ​ർ​ക്കോ​ണ​ത്തി​ന് സ​മീ​പം ഊ​ന്ന​മ്പാ​റ​യി​ൽ പോ​ലീ​സ് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തി​നാ​ൽഊ​ന്ന​മ്പാ​റ​യി​ൽ സെ​യ്ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​വ്യ​ഞ്ജ​ന ക​ട അ​ട​യ്ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​ഞ്ചോ​ളം ത​ട്ടു​ക​ട​ക​ളും പോ​ലീ​സ് അ​ട​പ്പി​ച്ചു. ക​ട​ക​ളു​ടെ മ​റ​വി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ല്ലാ​ത്ത​വ വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. അ​കാ​ര​ണ​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്നു​പേ​ർ​ക്കെ​തി​രേ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
അ​തേ​സ​മ​യം ജം​ഗ്ഷ​നു​ക​ളി​ൽ പ​ഴ​ക്ക​ട​ക​ളും മ​റ്റും സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. കു​ട​പ്പ​ന​ക്കു​ന്ന്, പാ​തി​രി​പ്പ​ള്ളി, ചൂ​ഴ​മ്പാ​ല, വ​യ​ലി​ക്ക​ട ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി ആ​ൾ​ക്കാ​ർ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി.