കോ​വി​ഡ് -19: സ്‌​കൂ​ളു​ക​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ
Thursday, March 26, 2020 10:54 PM IST
കാ​ട്ടാ​ക്ക​ട : കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി അം​ഗീ​കൃ​ത അ​ൺ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​ൺ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​ടെ സം​ഘ​ട​ന​യാ​യ കെ​ആ​ർ​എ​സ്എം​എ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.​കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും സം​ഘ​ട​ന പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്തെ കേ​ര​ള മോ​ഡ​ൽ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണ് എ​ന്നും കേ​ര​ള അം​ഗീ​കൃ​ത സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കെ മു​ഹ​മ്മ​ദ് ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് ക​ണ്ണ​ശ​യും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തെ​രു​വി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ പോ​ലും വി​ശ​പ്പ​ട​ക്കാ​നു​ള്ള ക​രു​ത​ലു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി സ​ർ​ക്കാ​രി​ന്‍റെ കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.