യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Thursday, March 26, 2020 10:54 PM IST
ശ്രീ​കാ​ര്യം : ഡോ​ക്ട​റാ​യ ഭാ​ര്യ​യെ ഡ്യൂ​ട്ടി​യ്ക്കാ​യി കാ​റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടാ​ക്കി വ​രു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് മ​ർ​ദി​ച്ച​താ​യി പ​രാ​തി.​ചെ​മ്പ​ഴ​ന്തി മു​ട്ടി​ൽ ക​ട ന്യൂ​റ​യി​ൽ ആ​ദ​ർ​ശ് (38) ആ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​തി​രി​ച്ചു വ​രു​ന്ന വ​ഴി പോ​ലീ​സ് കാ​ർ കൈ​കാ​ണി​ച്ചു നി​ർ​ത്തു​ക​യും ആ​ദ​ർ​ശ് കാ​ര്യം പ​റ​യു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് പാ​സ് കാ​ണി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും നോ​ക്കാ​തെ ആ​ദ​ർ​ശി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും ലോ​ക്ക​പ്പി​ൽ വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭാ​ര്യ​യോ​ട് ശ്രീ​കാ​ര്യം പോ​ലീ​സ് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ആ​ദ​ർ​ശി​നെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​കാ​ര്യം സി​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡ് പ​റ​ഞ്ഞു.