പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു
Saturday, February 29, 2020 2:45 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു.​എം.​സി റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ട് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വെ​മ്പാ​യം വാ​ഴ​വി​ള പൊ​യ്ക​യി​ൽ സ​ന്ധ്യാ ഭ​വ​നി​ൽ അ​നി​ൽ കു​മാ​ർ (51) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​നി​ൽ കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് അ​തു​വ​ഴി വ​ന്ന മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും പോ​ലി​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന അ​നി​ൽ​കു​മാ​ർ നാ​ട്ടി​ൽ എ​ത്തി മൂ​ന്നാം ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: സ​ന്ധ്യ.