പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു
Saturday, February 29, 2020 12:09 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ സ​ർ​ഗാ​ത്മ​ക സ​മ​ര​യാ​ത്ര "പൗ​ര​പു​രാ​ണം' തെ​രു​വ് നാ​ട​ക​ത്തി​ന് തു​ട​ക്ക​മാ​യി. നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഷെ​രീ​ഫ് പാ​ങ്ങോ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​കം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ഗാ​ത്മ​ക സ​മ​ര​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
45 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള നാ​ട​കം 50 ഗ്രാ​മ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കും. നാ​ട​ക​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം തേ​മ്പാ​മൂ​ട്ടി​ൽ ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ വി. ​എ​ൻ. മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​എ.​ആ​ർ. സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​പ്ര​ഫ ആ​ർ. ര​മേ​ശ​ൻ നാ​യ​ർ ,വി​ഭു പി​ര​പ്പ​ൻ​കോ​ട്,അ​സീ​ന​ബീ​വി, കെ. ​ഷീ​ല​കു​മാ​രി, പി. ​ജി. സു​ധീ​ർ, അ​ശോ​ക് കു​മാ​ർ,ബി. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ,ഷം​നാ​ദ് പു​ല്ല​മ്പാ​റ, പ്രീ​ത മ​നോ​ജ് ,ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​റ​യ്ക്ക​ൽ, ഷി​ബു മ​ക്കാം​കോ​ണം, റീ​ജ​സ​ജീ​ർ, സു​രേ​ഷ് ഒ​ഡേ​സ, അ​ജ​യ​കു​മാ​ർ, ര​തി​ഷ്തെ​ള്ളി​ക്ക​ച്ചാ​ൽ, ഇ​ബ്രാ​ഹിം​പി​ള്ള, സ​ജീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.