ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന: മൂ​ന്നു കടകൾ പൂ​ട്ടി​ച്ചു
Saturday, February 29, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ച​പ്പാ​ത്തി​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി.​
നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ മ​ണ​ക്കാ​ട്ടെ പൊ​റോ​ട്ട സെ​ന്‍റ​റും സം​സം ബേ​ക്ക​റി​യും പ​ഴ​കി​യ ഭ​ക്ഷ്യ പ​ദാ​ർ​ഥ​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ക​ര​മ​ന​യി​ലെ വ​ണ്‍ ടേ​ക്ക് എ​വേ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ച്ചു.54 ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രു​ടെ 14 സ്ക്വാ​ഡു​കൾ നടത്തുന്ന ​പ​രി​ശോ​ധ​ന മാ​ർ​ച്ച് 10 വ​രെ തു​ട​രും.
97 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​നി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച 47 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഗു​രു​ത​ര​മാ​യ പി​ഴ​ക​ൾ ക​ണ്ടെ​ത്തി​യ 10 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ വി​ൽ​പ്പ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും 1800 425 1125 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ലോ 8943346181, 8943346195, 7593862806 എ​ന്നീ ന​ന്പ​റു​ക​ളി​ലോ അ​റി​യി​ക്കാം.