ആ​റ​ര ഹെ​ക്ട​ർ നെ​ൽ​ക്കൃ​ഷി ക​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു
Saturday, February 29, 2020 12:09 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​യ്യാ​റ​യ പാ​ട​ത്തി​ലെ നെ​ൽ​ക്കൃ​ഷി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​തോ​ട്ടി​ലെ ആ​റ​ര ഹെ​ക്ട​ർ നെ​ൽ​ക്കൃ​ഷി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. വി​ള​ഞ്ഞ നെ​ല്ലു​ക​ൾ കൊ​യ്യാ​ൻ ഏ​താ​നും ദി​വ​സം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച​ത്.

കു​മാ​രി, അ​ജി​ത, രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, ശ​ശി​ധ​ര​ൻ നാ​യ​ർ, ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ നെ​ൽ​ക്കൃ​ഷി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​പ​ന്നി​ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​ത്തെ കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സോ​ളാ​ർ വേ​ലി കെ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ആ​ർ മു​ര​ളി , സെ​ക്ര​ട്ട​റി എം.​എ​സ്. രാ​ജു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.