തു​മ്പി​യാം​കു​ന്നു​കാ​ര്‍​ക്കു ന​ല്ല​വ​ഴി എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു
Saturday, February 29, 2020 12:07 AM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ തു​മ്പി​യാം​കു​ന്നു​കാ​ര്‍​ക്കും ന​ല്ല​വ​ഴി എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നു​ല​ക്ഷം ചെ​ല​വി​ട്ട് തു​മ്പി​യാം​കു​ന്നി​ലേ​യ്ക്ക് പു​തു​താ​യി റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1030തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണം വാ​ര്‍​ഡം​ഗം ന​ന്ദി​യോ​ട് സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മി​ക്കു​ന്ന വാ​ര്‍​ഡി​ലെ ര​ണ്ടാ​മ​ത്തെ റോ​ഡാ​ണ് തു​മ്പി​യാം​കു​ന്ന് റോ​ഡ്.

പ​ഠ​നോ​ത്സ​വം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2019-20 പ​ഠ​നോ​ത്സ​വ​വും സ്കൂ​ൾ ദി​ന​വും വി​ദ്യാ​ർ​ഥി ആ​ർ.​എ​സ് .ഹ​രി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ബി.​ആ​ർ.​ആ​തി​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. ബി​ജു, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ​വി​ക്ര​മ​ൻ,പ്രി​ൻ​സി​പ്പ​ൽ ഹ​രി​കു​മാ​ർ, വൈ​സ്പ്രി​ൻ​സി​പ്പ​ൽ എ​സ്.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.