വാ​ട്ട​ർ അ​ഥോ​റി​റ്റി ഒാ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, February 29, 2020 12:07 AM IST
പേ​രൂ​ർ​ക്ക​ട: കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പേ​രൂ​ർ​ക്ക​ട സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പേ​രൂ​ർ​ക്ക​ട എ.​കെ.​ജി ന​ഗ​ർ നി​വാ​സി​ക​ളാ​യ അ​മ്പ​തോ​ളം പേ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി എ.​കെ.​ജി. ന​ഗ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നു​മാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ പ​രാ​തി. സ​മ​ര​ക്കാ​ർ എ​ഇ​യെ​യും എ​ഇ​ഇ​യെ​യും ത​ട​ഞ്ഞു​വ​ച്ചു. പേ​രൂ​ർ​ക്ക​ട ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ള​ത്തി​ന്‍റെ ലെ​വ​ൽ കു​റ​വാ​യ കാ​ര​ണം പ​മ്പിം​ഗ് ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പേ​രൂ​ർ​ക്ക​ട യി​ലും കു​ട​പ്പ​ന​ക്കു​ന്നി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ഇ​പ്പോ​ഴും കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ൽ തി​രി​യാ​ൻ നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.