വാ​ക്കു​ക​ൾ​ക്ക​പ്പു​റം ഈ ​സം​ഗീ​ത​ വി​സ്മ​യം
Saturday, February 29, 2020 12:07 AM IST
സ്വ​ന്തം ലേ​ഖി​ക
തി​രു​വ​ന​ന്ത​പു​രം: ഒ​രു നാ​ദ​യോ​ഗി​യെ പോ​ലെ ആ​ത്മ​വി​സ്മൃ​തി​യി​ൽ ല​യി​ച്ച് ടി.​എം. കൃ​ഷ്ണ പാ​ടി.... കേ​ട്ടി​രു​ന്ന വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നാ​ദാ​നു​ഭൂ​തി​യു​ടെ പു​ണ്യം.അ​നു​ഗൃ​ഹീ​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും ആ​ക്ടി​വി​സ്റ്റു​മാ​യ ടി.​എം. കൃ​ഷ്ണ​യു​ടെ അ​നു​പ​മ സം​ഗീ​ത ക​ച്ചേ​രി​ക്കു ഇ​ന്ന​ലെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​ഗീ​ത വി​ഭാ​ഗം സാ​ക്ഷി​യാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സം​ഗീ​ത വി​ഭാ​ഗ​ത്തി​ന്‍റെ സം​ഗീ​ത സ​ദ​സ് പ​ര​ന്പ​ര​യാ​യ സ്വ​ര​രാ​ഗ​സു​ധ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ടി.​എം. കൃ​ഷ്ണ​യു​ടെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി ന​ട​ന്നു. ക​ർ​ണാ​ട​ക സം​ഗീ​ത പ​ദ്ധ​തി​യു​ടെ പ​തി​വു ചി​ട്ട​വ​ട്ട​ങ്ങ​ളു​ടെ അ​തി​രു​ക​ൾ ഭേ​ദി​ച്ച് ടി.​എം. കൃ​ഷ്ണ സ്വ​ത​ന്ത്ര​മാ​യ രാ​ഗ​നീ​ലാ​കാ​ശ​ത്തി​ൽ പാ​റി പ​റ​ന്നു ന​ട​ക്കു​ന്പോ​ൾ സം​ഗീ​താ​സ്വാ​ദ​ക​രും സ്വ​യം മ​റ​ന്നു പ​റ​ന്നു​യ​ർ​ന്നു.
ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ ഭ​ക്തി ല​ഹ​രി​യി​ൽ പാ​ടി​യ ഓ​രം​ഗ​ശാ​യി... എ​ന്ന കീ​ർ​ത്ത​നം ഒ​ഴി​കി​യെ​ത്തി​യ​പ്പോ​ൾ ശ്രീ​പ​ദ്മ​നാ​ഭ​നു മു​ന്നി​ൽ പ്ര​ത്യേ​ക​മാ​യ പ്ര​തീ​തി! കാം​ബോ​ജി രാ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​മു​ഖ്യ​കൃ​തി. ശ്രീ​ര​ജ്ഞി​നി രാ​ഗ​ത്തി​ലെ ഭു​വി​നി​ദാ​സ് എ​ന്ന ത്യാ​ഗ​രാ​ജ കീ​ർ​ത്ത​ന​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ദീ​ക്ഷി​ത​രു​ടെ ദും​ദു​ർ​ഗ എ​ന്ന കൃ​തി​യും ശ്രീ​ര​ഞ്ജി​നി രാ​ഗ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ​ക​ർ​ന്നു. സ്വാ​തി​തി​രു​നാ​ളി​ന്‍റെ സാ​ര​മൈ​ന ബി​ഹാ​ഗ് രാ​ഗ​ത്തി​ന്‍റെ സൗ​മ്യ അ​ല​ക​ളു​ണ​ർ​ത്തി. മ​ല​യാ​ളി​ക​ൾ കേ​ട്ട് ര​സി​ച്ച ആ​ട് പാ​ന്പേ... എ​ന്ന രാ​ഗ​മാ​ലി​ക രാ​ഗ​ത്തി​ലെ കൃ​തി​യ്ക്കൊ​പ്പം സം​ഗീ​ത​ജ്ഞ​ൻ ആ​ടി ഉ​ല​ഞ്ഞ് രാ​ഗ സൗ​ഭ​ഗം തീ​ർ​ത്ത​തും അ​പൂ​ർ​വ കാ​ഴ്ച​യാ​യി. ട്രി​വാ​ൻ​ഡ്രം ഡോ. ​എ​ൻ. സ​ന്പ​ത്തി​ന്‍റെ വ​യ​ലി​ൻ സം​ഗീ​ത​ജ്ഞ​ന്‍റെ രാ​ഗ​സ​ഞ്ചാ​ര​ത്തി​ൽ ഒ​ന്നു ചേ​ർ​ന്ന​പ്പോ​ൾ മൃ​ദം​ഗ​ത്തി​ൽ പൂ​ങ്കു​ളം സു​ബ്ര​ഹ്മ​ണ്യം തീ​ർ​ത്ത പെ​രു​മ​ഴ​യും തൃ​പ്പൂ​ണി​ത്തു​റ എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഘ​ട​ത്തി​ൽ ഉ​തി​ർ​ത്ത കൊ​ടു​ങ്കാ​റ്റും ത​നി​യാ​വ​ർ​ത്ത​ന​ത്തി​ന്‍റെ ശ​ക്തി സൗ​ന്ദ​ര്യ​മാ​യി.