യു​ഐ​ടി: കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നടത്തി
Saturday, February 29, 2020 12:07 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ യു​ഐ​ടി സെ​ന്‍റ​റി​നാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ഊ​രൂ​ട്ടു​കാ​ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​നി​ല​വി​ല്‍ ആ​റാ​ലും​മൂ​ട്ടി​ലാ​ണ് യു​ഐ​ടി സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഊ​രു​ട്ടു​കാ​ല ഗ​വ. ടി​ടി​ഐ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള 8.6 ആ​ർ സ്ഥ​ലം മു​പ്പ​തു വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം എ​ന്ന​താ​ണ് വ്യ​വ​സ്ഥ. അ​ഞ്ച് നി​ല​ക​ളി​ലാ​യി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.