തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ രാ​പ്പ​ക​ല്‍ പ്രാ​ര്‍​ഥ​ന ആ​രം​ഭി​ച്ചു
Saturday, February 29, 2020 12:07 AM IST
വെ​ള്ള​റ​ട: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ ഇ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ട് വെ​ള്ള​രി​പ്രാ​വു​ക​ളെ പ​റ​ത്തി. ഡ​ല്‍​ഹി​യി​ല്‍ തു​ട​രെ തു​ട​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി 148 മ​ണി​ക്കു​ര്‍ പ്രാ​ര്‍​ഥ​നാ​യ​ജ്ഞ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. പ്രാ​ര്‍​ഥ​നാ​യ​ജ്ഞം പു​ന​ലൂ​ര്‍ രൂ​പ​താ ബി​ഷ​പ് ഡോ.​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ൻ വെ​ള്ള​രി പ്രാ​വി​നെ പ​റ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​പ​ട്യം ഇ​ല്ലാ​താ​കു​മ്പോ​ഴാ​ണ് സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​നാ​യി ക്രൈ​സ്ത​വ​രൊ​ന്ന​ട​ങ്കം പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. കു​രി​ശു​മ​ല ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ ,ഫാ.​പ്ര​സാ​ദ് തെ​രു​വ​ത്ത്, കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ്, സി​സ്റ്റ​ര്‍ സൂ​സ​മ്മ ജോ​സ​ഫ്, കു​രി​ശു​മ​ല സെ​ക്ര​ട്ട​റി സാ​ബു കു​രി​ശു​മ​ല , രാ​ജേ​ന്ദ്ര​ന്‍, ജ​യ​ന്തി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ല്‍ ന​ട​ത്തിയ പ​രി​പാ​ടി​യെ തു​ട​ര്‍​ന്ന് ബി​ഷ​പ് ഡോ.​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പെ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി ന​ട​ത്തി.​അ​ഞ്ചാം കു​രി​ശി​ലാ​ണ് സാ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള​ള 148 മ​ണി​ക്കു​ര്‍ രാ​പ്പ​ക​ല്‍ പ്രാ​ര്‍​ഥ​ന ആ​രം​ഭി​ച്ച​ത്.