പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം പ്ര​ഹ​സ​നം: കെ​പി​എ​സ്ടി​എ
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്പൂ​ർ​ണ ക്ലാ​സ് റൂം ​ലൈ​ബ്ര​റി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ധ്യാ​പ​ക​രെ​ത്ത​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 200 പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ശ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് ഇ​പ്പോ​ൾ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ധ്യാ​പ​ക​ര്‍ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര പ്രി​ൻ​സും സെ​ക്ര​ട്ട​റി അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ടും ആ​രോ​പി​ച്ചു.​ഹൈ​സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത് മാ​ർ​ച്ച് ര​ണ്ടി​നാ​ണ്. അ​ന്ന് പ​രീ​ക്ഷ​യി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ധ്യാ​പ​ക​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന​താ​ണ് നി​ര്‍​ദേ​ശം. ര​ണ്ടി​ന് പ​രീ​ക്ഷ​യി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ട്ട​ടു​ത്ത ദി​വ​സം പ​രീ​ക്ഷ​യു​ണ്ടെ​ന്നും കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.