നെ​യ്യാ​ർ​ഡാ​മി​ൽ ശി​വ​രാ​ത്രി പൂ​ജ: ര​ണ്ടു പേ​ർ​കൂ​ടി അറസ്റ്റിൽ
Saturday, February 29, 2020 12:04 AM IST
കാ​ട്ടാ​ക്ക​ട: പോ​ലീ​സി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന് നെ​യ്യാ​ർ​ഡാ​മി​ൽ ശി​വ​രാ​ത്രി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ പൊ​റ്റ​യി​ൽ ആ​ദ​ർ​ശ് ഭ​വ​നി​ൽ ആ​ദ​ർ​ശ്(24), കാ​ട്ടാ​ക്ക​ട കി​ള്ളി പൊ​ന്ന​റ ല​ക്ഷ്മി നി​വാ​സി​ൽ റെ​ജി(36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നെ​യ്യാ​ർ​ഡാം മ​ര​ക്കു​ന്ന​ത്ത് ജ​ല​സേ​ച​ന വ​കു​പ്പ് ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കാ​യി കൈ​മാ​റി​യ ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്ര​ത്തി​ലാ​ണ് പൂ​ജ ന​ട​ത്തി​യ​ത്.​ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ ആ​റാ​യി. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ റെ​ജി ആ​ർ​എ​സ്എ​സ് നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര ജി​ല്ലാ സ​ഹ​കാ​ര്യ​വാ​ഹ​കാ​ണ്.
പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 17 പേ​രെ​യും, ക​ണ്ടാ​ല​റി​യാ​വു​ന്ന 200 പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നെ​യ്യാ​ർ​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.