ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മ​ദ്യ​നി​രോ​ധ​നം ഏർപ്പെടുത്തി
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ മാ​ര്‍​ച്ച് ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വെ​ങ്ങാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍ വാ​ര്‍​ഡി​ലും മ​ദ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നോ വി​ല്‍​പ്പ​ന ന​ട​ത്താ​നോ പാ​ടി​ല്ല.

ക​രാ​ര്‍ നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല സം​വി​ധാ​ന​മാ​യ ഡി​സ്ട്രി​ക്ട് ലെ​വ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ വി​മ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍, വു​മ​ന്‍ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്നു.
കം​പ്യൂ​ട്ട​ര്‍ പ്രാ​വീ​ണ്യ​മു​ള്ള ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ദാ​രി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത, നി​യ​മ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോൺ: 9446421171, 7510724810. അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച് അ​ഞ്ച്.