ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും പ​ത്തു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, February 29, 2020 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും പ​ത്ത് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് പാ​ല​ത്ത​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
​സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടു​ട​മ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​യ്ക്കാ​യി ഇ​വി​ടെ എ​ത്തു​ക​യും ഈ ​വീ​ട് തു​റ​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​നു​ള്ളി​ൽ ബ്രീ​ഫ് കേ​സു​ക​ളി​ലാ​യി അ​ജ്ഞാ​ത വ​സ്തു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ലം വാ​ർ​ഡ് മെ​മ്പ​ർ ബി.​എ​സ്.​പ​ര​മേ​ശ്വ​ര​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.​
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി​നീ​ഷ് ലാ​ൽ, ഗ്രേ​ഡ് എ​സ്ഐ​മ​ധു, എ​എ​സ്ഐ​പു​രു​ഷോ​ത്ത​മ​ൻ, സി​പി​ഒ മ​ഹേ​ഷ്, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി ബ്രീ​ഫ് കേ​സു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.​പ​രി​ശോ​ധ​ന​യി​ൽ പ​ത്ത് കി​ലോ​യോ​ളം ക​ഞ്ചാ​വ് വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.