കി​ഴ​ക്കേ​കോ​ട്ട കാ​ൽ​ന​ട മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Saturday, February 29, 2020 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​കോ​ട്ട​യി​ലെ കാ​ൽ​ന​ട മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കാ​ൽ​ന​ട മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​നു​ണ്ടാ യ ​കാ​ല​താ​മ​സ​മാ​ണ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ആ​ക്സോ എ​ൻ​ജി​നി​യേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യാ​ണ് പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ങ്ങും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്.

കി​ഴ​ക്കേ​കോ​ട്ട​യു​ടെ പൗ​രാ​ണി​ക​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കോ​ട്ട​മ​തി​ലു​ക​ൾ​ക്ക് സ​മാ​ന​മാ​യാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന.

ഗാ​ന്ധി പാ​ർ​ക്കി​ൽ നി​ന്നും തു​ട​ങ്ങി ആ​റ്റു​കാ​ൽ - പൂ​ന്തു​റ ബ​സ് സ്റ്റോ​പ്പി​ലേ​യ്ക്കും, അ​വി​ടെ​നി​ന്നും റോ​ഡ് ക്രോ​സ് ചെ​യ്ത് ക​രി​ന്പ​ന​ൽ ആ​ർ​ക്കെ​യ്ഡി​ന് സ​മീ​പ​വും ഇ​റ​ങ്ങാ​വു​ന്ന രീ​തി​യി​ലാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഘ​ട​ന.​ലി​ഫ്റ്റും സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും.​ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യക്ഷ എ​സ്.​പു​ഷ്പ​ല​ത, ആ​ക്സോ എ​ൻ​ജി​നി​യേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ മേ​യ​റോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.